ചൈന മാസ്റ്റേഴ്സിൽ പ്രണോയ് ക്വാർട്ടർ ഫൈനലിൽ

Newsroom

മലയാളി ബാഡ്മിന്റൺ താരം എച് എസ് പ്രണോയ് ചൈന മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ചൈന മാസ്റ്റേഴ്‌സിൽ പുരുഷ സിംഗിൾസിലെ ഋ16-ൽ മാഗ്നസ് ജോഹന്നാസനെ ആണ് പ്രണോയ് പരാജയപ്പെടുത്തിയത്‌. 21-12, 21-18 എന്ന സ്‌കോറിനാണ് എട്ടാം സീഡ് എച്ച്.എസ്. പ്രണോയ് മാഗ്നസ് ജോഹന്നാസനെ പരാജയപ്പെടുത്തിയത്.
.Hsprannoy

ഇന്നത്തെ മത്സരം 40 മിനുട്ട് നീണ്ടു നിന്നിരുന്നു‌. പ്രണോയ് കഴിഞ്ഞ റൗണ്ടിൽ ചോ തെൻ ചെന്നിനെ ആയിരുന്നു തോല്പിച്ചത്. ഇനി പ്രണോയ് അടുത്ത മത്സരത്തിൽ നരോക്ക vs ആന്റോൺസൺ മത്സരത്തിലെ വിജയിയെ നേരിടും.