സൂപ്പർ 500 ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പൺ 2023-ന്റെ ഫൈനലിൽ ഇന്ത്യയുടെ സിംഗിൾസ് താരം എച്ച്എസ് പ്രണോയ് ഫൈനലിൽ പരാജയപ്പെട്ടു. ചൈനയുടെ വെങ് ഹോങ്യാങ്ങിനെതിരായ ഫൈനലിൽ 9-21, 23-21, 20-22 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെട്ടത്.
ഈ തോൽവി 2023-ലെ മലേഷ്യ മാസ്റ്റേഴ്സിന് പിന്നാലെ ഒരു കിരീടം കൂടെ നേടാം എന്ന പ്രണോയിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. മലേഷ്യൻ മാസ്റ്റേഴ്സ് 2023-ൽ വെംഗിനെ പ്രണോയ് പരാജയപ്പെടുത്തിയിരുന്നു. 21-18, 21-12 എന്ന സ്കോറിന് പ്രിയാൻഷുവിനെ തോൽപ്പിച്ചാണ് പ്രണോയ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് കടന്നത്.