സിന്നറിനെതിരെ ക്ലാസിക്ക് തിരിച്ചുവരവ്! കാർലോസ് അൽകരാസ് ഫ്രഞ്ച് ഓപ്പൺ കിരീടം നേടി!

Newsroom

Alcaraz
Download the Fanport app now!
Appstore Badge
Google Play Badge 1


ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ ഒന്നിൽ, കാർലോസ് അൽകരാസ് ഒന്നാം നമ്പർ താരം ജാനിക് സിന്നറെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ച് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം റോളണ്ട് ഗാരോസിൽ ഉയർത്തി. അവിശ്വസനീയമായ അഞ്ച് സെറ്റ് മാരത്തോണിൽ സ്പാനിഷ് താരം 4-6, 6-7 (4), 6-4, 7-6 (3), 7-6 (2) എന്ന സ്കോറിനാണ് ജയിച്ചത്.

1000198760

5 മണിക്കൂറും 20 മിനിറ്റിലധികം നീണ്ടുനിന്ന ഈ മത്സരം ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണ്.
ആദ്യ രണ്ട് സെറ്റുകളിൽ സിന്നർ ആധിപത്യം പുലർത്തി. എന്നാൽ ഒരിക്കലും തോൽവി സമ്മതിക്കാത്ത മനോഭാവത്തിന് പേരുകേട്ട അൽകാറാസ് പതുക്കെ തിരിച്ചുവന്നു. നാലാം സെറ്റിൽ സ്പാനിഷ് താരം മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ രക്ഷിച്ചെടുക്കുകയും ടൈബ്രേക്കിൽ 7-3 ന് വിജയിക്കുകയും ചെയ്തതോടെ മത്സരത്തിന്റെ ഗതി മാറി.


അഞ്ചാം സെറ്റിൽ ഇരു കളിക്കാരും കിണഞ്ഞ് പരിശ്രമിച്ചു. മത്സരം ഒരു ഫൈനൽ സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടു — ഈ നിയമം അവതരിപ്പിച്ചതിന് ശേഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. അവിടെ, അൽകാറാസിന്റെ ഊർജ്ജവും ക്ലാസും സിന്നറിനെ നിശ്പ്രഭമാക്കി. ടൈബ്രേക്കിൽ 7-2 ന് ജയിച്ച് അൽകരാസ് കിരീടം നേടി.