ചരിത്രം കുറിച്ച് 13കാരൻ ബോർണിൽ ആകാശ്, എഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം

Newsroom

എഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ അണ്ടർ 15 താരം ബോർണിൽ ആകശ് സ്വർണ്ണം നേടി. ഫൈനലിൽ ചൈനയുടെ ഫാൻ ഹോങ് സുവാനെയാണ് ബോർണിൽ മറികടന്നത്. 21-19, 21-13 എന്ന സ്‌കോറിനാണ് ബോർണിൽ വിജയിച്ചത്. 34 മിനിറ്റിൽ ഫൈനൽ പൂർത്തിയായി.

ബോർണിൽ 23 10 22 15 49 07 497

13കാരനാറ്റ ബോർണിൽ ഈ ടൂർണമെന്റിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ ജൂനിയർ ബാഡ്മിന്റൺ താരമായി മാറി. 2013ൽ സിറിൽ വർമയും ഈ കിരീടം നേടിയിട്ടുണ്ട്‌. സെമി ഫൈനലിൽ ബോർണിൽ മറ്റൊരു ഇന്ത്യൻ താരമായ ജഗ്‌ഷെർ സിംഗ് ഖാൻഗുറയെ ആയിരുന്നു തോൽപ്പിച്ചിരുന്നത്.