ഇന്ത്യയുടെ ടെന്നീസ് സെൻസേഷൻ സുമിത് നാഗൽ എടിപി 100 ഹെയിൽബ്രോൺ ചലഞ്ചറിൽ കിരീടം നേടി. സ്വിറ്റ്‌സർലൻഡിൻ്റെ അലക്‌സാണ്ടർ റിറ്റ്‌ചാർഡിനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി ആണ് ജേതാവായത്. ആദ്യ സെറ്റിൽ 6-1 ന് ആധിപത്യം പുലർത്തിയ നാഗൽ രണ്ടാം സെറ്റ് ടൈബ്രേക്കിലൂടെ നഷ്ടപ്പെട്ടപ്പോൾ മൂന്നാം സെറ്റിൽ 6-3 ന് വിജയിച്ച് കിരീടം ഉയർത്തി. 6-1, 6-7, 6-3 എന്നായിരുന്നു സ്കോർ.
ഈ വിജയം നാഗലിൻ്റെ കരിയറിലെ ആറാമത്തെ ATP ചലഞ്ചർ കിരീടമാണ്, അതിൽ 4 വിജയങ്ങൾ കളിമൺ കോർട്ടുകളിൽ ആണ് വന്നത്. ഈ വിജയത്തോടെ, കരിയറിലെ ഉയർന്ന എടിപി റാങ്കിംഗായ 77-ാം സ്ഥാനത്തെത്താൻ നാഗലിനാകും.
ഹൈൽബ്രോൺ ചലഞ്ചറിലെ നഗലിൻ്റെ വിജയം വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ഇടം നേടുന്നതിന് അനുകൂലമായ അവസ്ഥയിലും അദ്ദേഹത്തെ എത്തിച്ചിരിക്കുകയാണ്. ഒളിമ്പിക്സ് യോഗ്യതയുടെ അന്തിമ വിധി ജൂൺ 10ന് വരുകെന്ന് പ്രതീക്ഷിക്കുന്നു. ഈ വിജയം നാഗലിൻ്റെ 2024 ലെ 2-ആം കിരീടം കൂടിയാണ്.