ഇന്ന് ഏഷ്യൻ ഗെയിംസിൽ നടന്ന നേപ്പാളും മംഗോളിയയും തമ്മിൽ നടന്ന മത്സരത്തിൽ പല റെക്കോർഡുകളും തകർന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ 314/3 റൺസ് ആണ് എടുത്തത്. ടി20 ഇന്റർ നാഷണലിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്. ടി20യിൽ 300നു മുകളിൽ ഇതുവരെ ഒരു രാജ്യവും സ്കോർ ചെയ്തിരുന്നില്ല.
നേപ്പാൾ ബാറ്റർ കുശാൽ മല്ല 50 പന്തിൽ 137 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. 34 പന്ത് മാത്രമെ മല്ലയ്ക്ക് സെഞ്ച്വറി നേടാൻ വേണ്ടി വന്നുള്ളൂ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും. വേഗതയാർന്ന സെഞ്ച്വറി ആയും ഇത് മാറി. 12 സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്ന്യ് കുശാൽ മല്ലയുടെ ഇന്നിംഗ്സ്.
അവസാനം വന്ന ദിപേന്ദ്ര സിംഗ് 10 പന്തിൽ നിന്ന് 52 റൺസും എടുത്തു. 9 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി ഏറ്റവും വേഗതയാർന്ന അർധ സെഞ്ച്വറി എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. യുവരാജ് സിംഗിന്റെ 12 ബോൾ അർധ സെഞ്ച്വറി ആണ് അദ്ദേഹം മറികടന്നത്.