ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലം. 13 വർഷത്തിനു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ റികർവ് വിഭാഗത്തിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. അങ്കിത ഭകത്, സിമ്രൻജീത് കൗർ, ഭജൻ കൗർ എന്നിവരടങ്ങുന്ന ഇന്ത്യൻ വനിതാ ടീം വിയറ്റ്നാമിനെ പരാജയപ്പെടുത്തി ആണ് വെങ്കല മെഡൽ ഉറപ്പിച്ചത്.

വിയറ്റ്‌നാമിന്റെ ദോ തി ആൻ ഗുയെറ്റ്, എൻഗുയെൻ തി തൻ ഹി, ഹോങ് ഫുവോങ് താവോ എന്നിവർക്കെതിരായ വെങ്കല മത്സരത്തിൽ 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യക്ക് അനുകൂലമായ 56-52, 55-56, 57-50, 51-48 എന്നിങ്ങനെയായിരുന്നു സെറ്റുകൾ.
ഇന്ത്യ ഇതുവരെ 21 സ്വർണ്ണവും 32 വെള്ളിയും 34 വെങ്കലവും അടക്കം 87 മെഡലുകൾ നേടി കഴിഞ്ഞു.














