അവസാന സെക്കൻഡിൽ ഓവർട്ടേക്ക്!! 5000 മീറ്ററിൽ ഇന്ത്യക്ക് സ്വർണ്ണം നൽകി പരുൾ

Newsroom

ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. വനിതകളുടെ 5000 മീറ്റർ ഇനത്തിൽ ഇന്ത്യയുടെ പരുൾ ചൗധരി ഒന്നാം സ്ഥാനത്ത് എത്തി. ആവേശകരമായ റേസിൽ ജപ്പാനീസ് എതിരാളിയായ റിരിക ഹിറോണകയെ അവസാന സ്‌ട്രെച്ചിൽ തോൽപ്പിച്ച് ആണ് പരുൾ സ്വർണ്ണം സ്വന്തമാക്കിയത്. 15:14.75 മിനുട്ടിൽ ഫിനിഷ് ചെയ്ത പരുൾ ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യ 23 10 03 18 05 26 579

ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ 14ആം ഗോൾഡ് ആണിത്. ചൈന ഏഷ്യൻ ഗെയിംസിലെ പരുളിന്റെ രണ്ടാം മെഡലാണിത്‌. കഴിഞ്ഞ ദിവസം പരുൾ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളിയും നേടിയിരുന്നു‌.