ഏഷ്യൻ ഗെയിംസിൽ 44 വർഷത്തെ ചരിത്രം തിരുത്തിയ ജയവുമായി പാക്കിസ്ഥാൻ. പാക്കിസ്ഥാൻ ഫുട്ബോൾ ടീമാണ് 44 വർഷമായി സാധിക്കാത്ത കാര്യം പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ സാധിച്ചത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു വിജയം നേടാൻ പാക്കിസ്ഥാൻ ഫുട്ബാൾ ടീമിനായിരുന്നില്ല. നേപ്പാളിനെതിരെ നേടിയ ജയമാണ് പാകിസ്ഥാന് ഈ നേട്ടം നൽകിയത്.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നേപ്പാളിനെ പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മൂന്നു ഗോളുകളുമടിച്ചത് പാക്കിസ്ഥാനാണ്. 12 ആം മിനുട്ടിൽ ഷഹബാസ് യൂനസിന്റെ സെൽഫ് ഗോളിൽ നേപ്പാൾ മുന്നിലെത്തി . മുഹമ്മദ് ബിലാൽ, സദ്ദാം ഹുസ്സൈൻ എന്നിവരാണ് പാകിസ്താന് വേണ്ടി ഗോളടിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ ജപ്പാനോടും വിയറ്റ്നാമിനോടും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.