ബാഡ്മിന്റണിൽ ഇന്ത്യക്ക് അനായാസ ജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന് അനായാസ ജയം. 3-0 ത്തിനു മാലി ദ്വീപിനെയാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. വിജയത്തോടെ ഇന്ത്യൻ ബാഡ്മിന്റൺ പുരുഷ ടീം ക്വാർട്ടർ ഫൈനലിൽ കടന്നു.

കിഡംബി ശ്രീകാന്ത്, എച്എസ് പ്രണോയ്, ബി സായി പ്രണീത് എന്നിവരാണ് ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

റെസ്ലിങിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷ ബജ്‌രംഗ് പൂനിയക്ക് ജയം

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബജ്‌രംഗ് പൂനിയക്ക് മികച്ച ജയം. ഉസ്‌ബെസ്‌കിസ്ഥാന്റെ സിറാജുദ്ദീനെ പരാജയപ്പെടുത്തിയ ബജ്‌രംഗ് പൂനിയ ക്വാർട്ടറിൽ കടന്നു. ഒരു മിനുട്ട് ബാക്കി നിൽക്കെ ടെക്ക്നിക്കൽ സുപ്പീരിയോരിറ്റിലാണ് താരത്തിന് ജയം സ്വന്തമായത്.

ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡലുകൾ സ്വന്തമാക്കിയ സുശീൽ കുമാർ പുറത്തായതിന് പിന്നാലെയാണ് ബജ്‌രംഗ് പൂനിയയുടെ ജയം. ഗുസ്തിയിൽ പവറിനോടൊപ്പം തന്നെ സ്റ്റാമിനയും സുപ്രധാനമാണെന്നു തെളിയിക്കുന്നതായിരുന്നു ബജ്‌രംഗ് പൂനിയയുടെ പ്രകടനം.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായിരുന്ന സുശീൽ കുമാറിന് പരാജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായിരുന്ന സുശീൽ കുമാറിന് പരാജയം. രണ്ടു ഒളിമ്പിക് മെഡലുകളുള്ള ഏക ഇന്ത്യൻ താരമായ സുശീൽ കുമാരിൽ ഇന്ത്യ കനത്ത പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നു. ബഹ്‌റിന്റെ ആദം ബാറ്റിറോവിനോടാണ്‌ ആദ്യ മത്സരത്തിൽ സുശീൽ പരാജയപ്പെട്ടത്. സ്‌കോർ 5 -3 .

അതെ സമയം ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. സുശീൽ കുമാറിന് വെങ്കല മെഡലിനായി മത്സരിക്കാനുള്ള അവസരമുണ്ട്. ബഹ്‌റിന്റെ ആദം ബാറ്റിറോവ് ഫൈനലിൽ കടന്നാൽ വെങ്കല മെഡലിനായി സുശീൽ കുമാറിന് മത്സരിക്കാം.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലെ ടീം ഇവെന്റിലാണ് ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കിയത്. 10മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം മത്സരത്തിൽ ഇന്ത്യയുടെ അപുർവി സിങ് ചണ്ഡേലയും രവി കുമാറും ചേർന്ന ടീമാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

2014 കോമ്മൺവെൽത് ഗെയിംസിൽ സ്വർണമെഡൽ നേടിയ താരമാണ് അപുർവി സിങ് ചണ്ഡേല. 2014ലെ ഏഷ്യൻ ഗെയിംസിൽ  ടീം ഇനത്തിൽ സ്വർണം നേടിയ താരമാണ് രവി കുമാർ, ചൈനീസ് തായ്‌പേയ് ആണ് ഈ വിഭാഗത്തിൽ സ്വർണം നേടിയത്.  ചൈനക്കാണ് വെള്ളി മെഡൽ.

കബഡിയിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മികച്ച തുടക്കം. കബഡിയിൽ കരുത്തരായ ജപ്പാനെ ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തി.

ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒന്നാണ് കബഡി. 43 – 12 എന്ന മികച്ച സ്കോറിനാണ് ഇന്ത്യൻ വനിതകൾ ജപ്പാനെ പരാജയപ്പെടുത്തിയത്.

ധാബയിൽ നിന്നും ഏഷ്യൻ ഗെയിംസ് സ്വർണം വരെ, കവിതയുടെ വിജയ ഗാഥയിങ്ങനെ

ഏഷ്യാഡിൽ ഇന്ത്യക്ക് വേണ്ടി കബഡിയിൽ സ്വർണം നേടിയ താരമാണ് ക​വി​താ താ​കൂ​ര്‍. എളുപ്പമായിരുന്നില്ല കവിതയുടെ ഏഷ്യാഡ്‌ സ്വര്ണത്തിലേക്കുള്ള യാത്ര. ഹി​മാ​ച​ല്‍പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ല്‍നി​ന്നും ആ​റു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ജ​ഗ​ത്സു​ക് എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ലാ​ണ് കവിതയുടെ അച്ഛൻ ധാബ നടത്തുന്നത്. ധാബയിൽ മതപിതാക്കളെ സഹായിച്ചിരുന്ന കവിതയാണ് പിന്നീട് 2014-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ക​ബ​ഡി​യി​ല്‍ ഇ​ന്ത്യ​ക്ക് സ്വ​ര്‍ണം നേ​ടി​ക്കൊ​ടു​ത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിയത്.

2007ല്‍ ​സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് ക​വി​ത ക​ബ​ഡി തുടങ്ങിയത്. 2009 ൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ധർമ്മശാലയിലെ സ്‌കൂളിൽ ചേർന്നു. 2012 ല്‍ ​ലോ​ക ക​ബ​ഡി ചാമ്പ്യൻഷിപ്പിൽ കവിത ഉൾപ്പെട്ട ടീം ഇന്ത്യക്ക് സ്വർണം നേടി തന്നു. 2011 ദിജസ്റ്റീവ് സിസ്റ്റം ആലിന്റ്‌മെന്റിനെ തുടർന്ന് ആറു മാസം കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നെങ്കിലും 24 കാരിയായ താരം ശക്തയായി തിരിച്ചെത്തി.

ബ്രിഡ്ജിൽ സ്വര്‍ണം നേടാന്‍ റീത അമ്മൂമ്മ

തലവാചകം കണ്ടു സംശയിക്കണ്ട സ്വർണം നേടാൻ ഉറച്ച് തന്നെയാണ് റീത്ത അമ്മുമ്മ ഇന്തോനേഷ്യയിലിറങ്ങുന്നത്. 79 കാരിയായ റീത്ത ചോക്സിയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം. ചീട്ടുകളിയുടെ മറ്റൊരു രൂപമായ ബ്രിഡ്ജിലാണ്റീത്ത ചോക്സി മത്സരിക്കുന്നത് . മിക്സഡ് ടീം ഇവന്റില്‍ പങ്കെടുക്കാനാണ് റീത്ത ജക്കാര്‍ത്തയിലെത്തിയിരിക്കുന്നത്. 24 അംഗ ഇന്ത്യന്‍ ടീമില്‍ ഏറെയും അൻപത് വയസ് കഴിഞ്ഞവരാണ്.

ആദ്യമായാണ് ബ്രിഡ്ജ് ഏഷ്യാഡിൽ മത്സരയിനമാകുന്നത്. ബ്രിഡ്ജ് കൂടാതെ പാരാഗ്ളൈഡിംഗും ജെറ്റ് സ്കീയിംഗുമടക്കമുള്ള അൺ കണ്വെന്ഷനാൽ മത്സരങ്ങൾ ഇത്തവണത്തെ ഏഷ്യാഡിലുണ്ട് . നമ്മുടെ കളരിപോലെ ഇന്തോനേഷ്യന്‍ കായിക വിനോദമായ പെന്‍കാക് സിലാട്ടിനും മെഡലിനങ്ങളുടെ പട്ടികയില്‍ ഇടമുണ്ട്. വീഡിയോ ഗെയിമായ ഇ-സ്പോര്‍ട്സ് പ്രദര്‍ശന ഇനമാണ്. അടുത്ത ഏഷ്യാഡ്‌ മുതൽ ഈ സ്പോർട്സ് മത്സരയിനമാക്കുമെന്നാണ് പ്രതീക്ഷ.

പതാകയേന്തി നീരജ് ചോപ്ര പിന്നിൽ അണിനിരന്നു ടീം ഇന്ത്യ, ഏഷ്യൻ ഗെയിംസിന് കൊടിയുയർന്നു

ഏഷ്യൻ ഗെയിംസിന് കൊടിയുയർന്നു. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വർണശബളമായ ചടങ്ങുകളോടെയാണ് പതിനെട്ടാമത് ഏഷ്യൻ ഗെയിംസിനാരംഭം കുറിച്ചത്. ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡൊയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ പിന്നിലായി ഇന്ത്യൻ സംഘം അണിനിരന്നു. കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്.

ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം ഇന്ത്യൻ ടീം പുറത്തെടുക്കുമെന്നാണ് കരുതുന്നത്. 572 താരങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം ഇൻഡിനേഷ്യയിലേക്ക് പറന്നത്. 45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെംബാങ്ങിലും നടക്കും.

കേരളത്തിന് വേണ്ടി ഒന്നിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷ്

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളീയർക്ക് വേണ്ടി എല്ലാവരുമൊന്നിക്കണമെന്ന സന്ദേശം നൽകി ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി ആർ ശ്രീജേഷ്. ഏഷ്യൻ ഗെയിംസിലെ മത്സരത്തിന് മുന്നോടിയായുള്ള പ്രാക്ടീസ് സെഷന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ താരം. കനത്ത മഴമൂലമുള്ള കാലാവസ്ഥ കെടുതികൾ കേരളത്തെ ആകെ ബാധിച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളം ജനതയ്ക്ക് എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്യാപ്റ്റൻ ശ്രീജേഷ് മാത്രമല്ല പ്രളയക്കെടുതിയെ കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ മുന്നേറ്റ നിര താരമായ എസ് വി സുനിലും തന്റെ ജന്മ നാടായ കുടഗിനെ കുറിച്ച് ആശങ്കാകുലനായി. കേരളത്തിലെ പോലെ തന്നെ മഴ കനത്ത നാശനഷ്ടം വരുത്തി വെച്ചിരിക്കുകയാണ് കുടഗിലും. ഇരു താരങ്ങളുടെയും ആശങ്കകളെ കുറിച്ച് പൂർണ ബോദ്ധ്യവനാണെന്നു പറഞ്ഞ ഇന്ത്യൻ കോച്ച് ഹരേന്ദ്ര സിംഗ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

ഏഷ്യൻ ഗെയിംസ് ഓപ്പണിങ് സെറിമണി സോണിയിൽ

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടി സ്പോർട്സ് ഈവണ്ടായ ഏഷ്യൻ ഗെയിംസിന് ഇന്ന് കൊടിയുയരും. പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് ഇൻഡിനേഷ്യയിൽ വെച്ചാണ് നടക്കുന്നത്. ഏഷ്യൻ ഗെയിംസ് ഓപ്പണിങ് സെറിമണി സോണി ടെൻ 2 വിൽ തത്സമയം കാണാം. നാലായിരത്തിലേറെ ഡാൻസർമാരും നൂറിലധികം വരുന്ന സംഗീതജ്ഞരുമുള്ള ഉദ്‌ഘാടന ചടങ്ങ് ലോകം ഉറ്റു നോക്കുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 4.30 പ്രീ ഷോ ആരംഭിക്കുമെങ്കിലും ഔദ്യോഗിക ചടങ്ങുകൾ അഞ്ചരക്ക് തുടങ്ങും.

ഇൻഡോനേഷ്യൻ ഗായകരൊരുക്കുന്ന ഗാന വിരുന്ന് ചടങ്ങിന് കൊഴുപ്പു കൂട്ടും. നാല് വർഷം കൂടുമ്പോൾ ഈ കായിക മാമാങ്കം നടത്തുന്നത് ഏഷ്യൻ ഒളിമ്പിക് കൗൺസിലാണ്‌. 45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെമ്ബാങ്കിലും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യൻ ഗെയിംസ് സ്‌പെഷൽ ഡൂഡിലുമായി ഗൂഗിൾ

ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് പ്രമാണിച്ച് സ്‌പെഷൽ ഗൂഗിൾ ഡൂഡിലുകൾ ഗൂഗിൾ അവതരിപ്പിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടി സ്പോർട്സ് ഈവന്റിനാണ് ഇന്ന് കൊടിയുയരുന്നത്. നാല് വർഷം കൂടുമ്പോൾ ഈ കായിക മാമാങ്കം നടത്തുന്നത് ഏഷ്യൻ ഒളിമ്പിക് കൗൺസിലാണ്‌.

45 രാജ്യങ്ങളിൽ നിന്നായി 55 ഇനങ്ങളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് 1951ൽ ഇന്ത്യയിൽ വെച്ചാണ്. സാധാരണയായി ഒരു സിറ്റിയിൽ മാത്രമാണ് ഏഷ്യൻ ഗെയിംസ് നടക്കുകയെങ്കിൽ ഇത്തവണ ഇൻഡോനേഷ്യയിലെ ജക്കാർത്തയിലും പാലെമ്ബാങ്കിലും നടക്കും. ഭൂരിഭാഗം മത്സരങ്ങൾ ജക്കാർത്തയിൽ നടക്കുമ്പോൾ ഷൂട്ടിംഗ്, ടെന്നീസ് തുടങ്ങിയ ഇനങ്ങൾ പാലെമ്ബാങ്കിലും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അന്നു റാണിയും മോണിക്ക ചൗധരിയും ഏഷ്യൻ ഗെയിംസിനുള്ള സ്‌ക്വാഡിൽ നിന്നും പുറത്ത്

ഏഷ്യൻ ഗെയിംസിനായുള്ള സ്‌ക്വാഡിൽ നിന്നും രണ്ടു താരങ്ങൾ പുറത്ത് . ജാവലിൻ ത്രോവർ അന്നു റാണിയും 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരമായ മോണിക്ക ചൗധരിയുമാണ് ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും പുറത്തയത്.

അത്ലെറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ട്രയലുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതാണ് പുറത്താകലിന് കാരണമായി പുറത്ത് വരുന്നത്. പ്രത്യേകമായി നടത്തിയ ട്രയലുകളിൽ ഇരു താരങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങളിലുള്ള മിനിമം പ്രകടനം പുറത്തെടുക്കാനിയില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version