ഏഷ്യൻ ഗെയിംസ്; സെയിലിംഗിൽ ഇന്ത്യയുടെ നേഹ താക്കൂർ വെള്ളി നേടി

Newsroom

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. പെൺകുട്ടികളുടെ ഡിങ്കി ഐഎൽസിഎ-4 സെയിലിംഗ് ഇനത്തിൽ ഇന്ത്യയുടെ നേഹ താക്കൂർ ആണ് വെള്ളി നേടിയത്.

നേഹ 23 09 26 13 54 39 617

നേഹ ആകെ 32 പോയിന്റ് നേടി, അവളുടെ നെറ്റ് സ്‌കോർ 27 ആയിരുന്നു, സ്വർണ്ണമെഡൽ ജേതാവ് തായ്‌ലൻഡിന്റെ നോപ്പാസ്‌റോൺ ഖുൻബൂഞ്ജനെ പിറകിലായാണ് നേഹ ഫിനിഷ് ചെയ്തത്. മൊത്തം 20 പോയിന്റും 16 പോയിന്റുമായി തായ്‌ലൻഡ് അത്‌ലറ്റ് സ്വർണം നേടി.

സിംഗപ്പൂരിന്റെ കീര മേരി കാർലൈൽ 28 പോയിന്റുമായി വെങ്കലം നേടി. സെയിലിംഗിൽ ഏറ്റവും കുറഞ്ഞ നെറ്റ് സ്കോർ ഉള്ളവർ ആണ് വിജയി ആവുക.