ഏഷ്യൻ ഗെയിംസിൽ 100 മെഡൽ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Newsroom

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ 100 മെഡലുകൾ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ സംഘത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇത് നിർണായക നേട്ടമാണ്! 100 മെഡലുകളുടെ ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിയതിൽ ഇന്ത്യയിലെ ജനങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ അത്ലറ്റുകൾക്ക് ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മോഡി എക്സിൽ കുറിച്ചു.

നരേന്ദ്ര മോദി 23 10 06 16 03 39 304

ടീം തിരികെ എത്തുമ്പോൾ താൻ നേരിട്ട് അവരെ കണ്ട് അഭിനന്ദിക്കും എന്നും മോദി കുറിച്ചു. ഒക്ടോബർ 10-ന് ഞങ്ങളുടെ ഏഷ്യൻ ഗെയിംസ് സംഘത്തിന് ആതിഥേയത്വം വഹിക്കാനും ഞങ്ങളുടെ അത്‌ലറ്റുകളുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി എക്‌സിൽ പറഞ്ഞു.

25 സ്വർണ്ണവും 35 വെള്ളിയും 40 വെങ്കലവും അടക്കം ആണ് ഇന്ത്യ ഇതുവരെ 100 മെഡൽ നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് ഇത്.