800 മീറ്റര്‍ ഫൈനലിലേക്ക് യോഗ്യത നേടി ജിന്‍സണ്‍ ജോണ്‍സണും മന്‍ജിത് സിംഗും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

800 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനലില്‍ കടന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍. നാളെ നടക്കുന്ന ഫൈനലിലേക്ക് ജിന്‍സണ്‍ ജോണ്‍സണും മന്‍ജിത് സിംഗുമാണ് യോഗ്യത നേടിയിരിക്കുന്നത്. ആദ്യ ഹീറ്റ്സില്‍ 1:47:39 എന്ന സമയത്തില്‍ ഒന്നാമനായാണ് ജിന്‍സണ്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേ സമയം മന്‍ജിത് സിംഗ് രണ്ടാം ഹീറ്റ്സിലെ രണ്ടാം സ്ഥാനക്കാരനായി യോഗ്യത ഉറപ്പാക്കി.

1:48:64 എന്ന സമയത്തിലാണ് മന്‍ജിത് ഓടിയെത്തിയത്.