ഇന്തോനേഷ്യയെ തകത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ

Jyotish

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം തകർപ്പൻ ജയം. ആതിഥേയരായ ഇന്തോനേഷ്യയെയാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ എട്ടു ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്.

ഗുർജിത് കൗറിന്റെ ഹാട്രിക്കാണ് ഇന്ത്യൻ ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഉദിത, വന്ദന കടാരിയ, ഗുർജിത് കൗർ, ലാൽറംസിയമി, നവനീത് കൗർ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്. ചൊവ്വാഴ്ച ഉസ്‌ബെസ്‌കിസ്താനെതിരെയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ അടുത്ത മത്സരം.