ഇന്ത്യൻ വനിതാ കബഡി ടീം സെമി ഫൈനലിൽ. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ തായ്ലാന്റിനെ തോൽപ്പിച്ചു. 54-22 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് വിജയവും ഒരു സമനിലയും നേടിയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടന്ന് സെമിയിലേക്ക് മുന്നേറിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പയോട് അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു.

ആദ്യ മത്സരത്തിൽ കൊറിയയെ തോൽപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ സെമിയിലെ എതിരാളികൾ ഇതുവരെ തീരുമാനമായിട്ടില്ല. ഒക്ടോബർ 6നാകും സെമി ഫൈനൽ നടക്കുക.














