Picsart 23 09 30 15 50 30 861

പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യക്ക് സ്ക്വാഷിൽ ചരിത്ര സ്വർണ്ണം!!

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്ക്വാഷിൽ സ്വർണ്ണം. പുരുഷ ടീം സ്വർണ്ണ മെഡൽ മത്സരത്തിൽ അയൽ രാജ്യമായ പാകിസ്താനെ ആണ് തോൽപ്പിച്ചത്. 2-1 എന്നായിരുന്നു സ്കോർ‌. അവസാനം അഭയ് സിങ് നടത്തിയ വീരോചിതമായ പോരാട്ടമാണ് ഇന്ത്യക്ക് ജയം നൽകിയത്.

അഭയ് സിംഗും സമാനും തമ്മിലുള്ള പോരാട്ടം 11-7, 9-11, 8-11, 11-9, 12-10 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ട് തവണ ഗോൾഡ് പോയിന്റിൽ പാകിസ്താൻ എത്തി എങ്കിലും അഭയ് അവിടെ നിന്നും ഇന്ത്യയെ കരകയറ്റി. അഭയ് സിംഗ്, സൗരവ് ഘോഷാൽ, മഹേഷ് മംഗാവോ,എന്നിവരായിരുന്നു ഇന്ത്യക്ക് ആയി പോരാടിയത്‌. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ പത്താം സ്വർണ്ണമാണിത്‌.

Exit mobile version