Picsart 23 09 30 14 13 03 828

ഏഷ്യൻ ഗെയിംസ്, മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും റുതുജയും സ്വർണ്ണം നേടി

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ടെന്നീസ് ജോഡികളായ രോഹൻ ബൊപ്പണ്ണയും റുതുജ ഭോസാലെയും സ്വർണം നേടി. ഹാങ്‌ഷൂ ഒളിമ്പിക് സ്‌പോർട്‌സ് സെന്ററിൽ നടന്ന ആവേശകരമായ ഫൈനലിൽ 2-6, 6-3, 10-4 എന്ന സ്‌കോറിന് തായ്‌വാൻ ജോഡികളായ സുങ്-ഹാവോ ഹുവാങ്-എൻ-ഷുവോ ലിയാങ് സഖ്യത്തെ തകർത്ത് ആണ് ഇന്ത്യ സ്വർണ്ണം ഉറപ്പിച്ചത്.

ആദ്യ സെറ്റ് 2-6ന് നഷ്ടപ്പെട്ട ഇന്ത്യൻ ടീം ഗംഭീര തിരിച്ചുവരവ് നടത്തി. 2018ലെ ജക്കാർത്തയിൽ പുരുഷ ഡബിൾസിൽ സ്വർണം നേടിയ ബൊപ്പണ്ണക്ക് ഏഷ്യൻ ഗെയിംസിലെ തന്റെ രണ്ടാം മെഡൽ ആണിത്. ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം മെഡലുമാണ് ഇത്.

പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം നേരത്തെ വെള്ളി മെഡൽ നേടിയിരുന്നു‌.

Exit mobile version