ഏഷ്യൻ ഗെയിംസ് 2023ൽ ഇന്ത്യയുടെ പുരുഷ കബഡി ടീമിന് വിജയ തുടക്കം. ഇന്ന് ബംഗ്ലാദേശിനെതിരെ 55-18 എന്ന വലിയ ജയത്തോടെ ഇന്ത്യൻ പുരുഷ കബഡി ടീം 2023 ലെ ഏഷ്യൻ ഗെയിംസ് കിരീടത്തിനായുള്ള യാത്ര ആരംഭിച്ചു. ഏഴ് തവണ ചാമ്പ്യൻമാരായതിന്റെ ഇന്ത്യൻ കബഡി ടീം സ്വർണ്ണം തന്നെയാകും ലക്ഷ്യമിടുന്നത്. 2018ൽ വെങ്കലം മാത്രമെ ഇന്ത്യക്ക് കബഡിയിൽ നേടാൻ ആയിരുന്നുള്ളൂ.

ബംഗ്ലാദേശ്, ചൈനീസ് തായ്‌പേയ്, തായ്‌ലൻഡ്, ജപ്പാൻ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ഇറാൻ, കൊറിയ, പാകിസ്ഥാൻ, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബിയിലും ഉണ്ട്. ഇന്ത്യൻ കബഡി ടീം ബുധനാഴ്ച അവരുടെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ തായ്‌ലൻഡിനെ നേരിടും. ൽഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലെത്തും.














