ഇന്ത്യ ഹോക്കി ടീം സെമി ഫൈനലിൽ, ബംഗ്ലാദേശിന്റെ വലയിലേക്ക് 12 ഗോളുകൾ അടിച്ച് വിജയം

Newsroom

Picsart 23 10 02 16 12 47 933
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഹോക്കി ടീം തുടർച്ചയായി അഞ്ചാം വിജയത്തോടെ ഏഷ്യൻ ഗെയിംസിൽ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത 12 ഗോളുകൾക്ക് ആണ് വിജയിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗും, മന്ദീപ് സിങും ഇന്ന് ഇന്ത്യക്ക് ആയി ഹാട്രിക്കുകൾ നേടി. 2,4, 32 മിനുട്ടുകളിൽ ആയിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ.

ഇന്ത്യ 23 10 02 16 13 05 424

18, 24, 46 മിനുട്ടുകളിൽ ആയിരുന്നു മന്ദീപിന്റെ ഗോളുകൾ. ലളിത് കുമാർ, അമിത് രോഹിദസ്, അഭിഷേക്, നിലകണ്ട ശർമ്മ, ഗുർജന്ത് സിംഗ് എന്നിവർ ഒരോ ഗോൾ വീതവും നേടി. അഞ്ചു മത്സരങ്ങൾ കളിച്ച ഇന്ത്യ അഞ്ചു വിജയിച്ച് 15 പോയിന്റുമായാണ് സെമി ഉറപ്പിച്ചത്.

നാളെ ഇന്ത്യൻ വനിതാ ടീം ഹോങ്കോങ് ചൈനയെ നേരിടും.