ഇന്ത്യൻ പുരുഷ ഹോക്കി ടീം അവരുടെ ഏഷ്യൻ ഗെയിംസ് 2023ലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഉജ്ജ്വല വിജയം നേടി. ഇന്ത്യൻ ടീം 16-0 എന്ന തകർപ്പൻ ജയം ആണ് നേടിയത്. ലളിത് ഉപാധ്യായയും വരുൺ കുമാറും ഇന്ത്യക്കായി നാല് ഗോളുകൾ വീതം നേടിയപ്പോൾ മൻദീപ് സിംഗും ഹാട്രിക്ക് നേടി.
കളിയുടെ ആദ്യ പാദംത്തിൽ ലളിത് ഉപാധ്യായയും വരുൺ കുമാറും രണ്ട് ഗോളുകൾക്ക് ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം പാദത്തിൽ അഭിഷേക്, മൻദീപ് സിങ്, ലളിത് ഉപാധ്യായ എന്നിവർ സ്‌കോർ ചെയ്തതോടെ സ്‌കോർ 5-0 ആയി. മൻദീപ് സിംഗ് രണ്ടാം പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് ഗോളുകൾ കൂടി നേടി, സ്‌കോർ 7-0.
മൂന്നാം പാദത്തിലും ഇന്ത്യ ആക്രമണം തുടങ്ങി. വരുൺ കുമാർ, സുഖ്ജീത്, അമിത് രോഹിദാസ് എന്നിവർ ഗോൾ നേടിയതോടെ ഇന്ത്യയുടെ ലീഡ് 10-0 ആയി. സുഖ്ജീതും ലളിത് ഉപാധ്യായയും രണ്ട് ഗോളുകൾ കൂടി നേടി മൂന്നാം ക്വാർട്ടർ ഇന്ത്യ 12-0 എന്ന സ്കോറിൽ അവസാനിപ്പിച്ചു.
അവസാന പാദത്തിൽ വരുൺ കുമാർ മത്സരത്തിലെ തന്റെ നാലാമത്തെ ഗോൾ നേടി. തുടർന്ന് ലളിത് ഉപാധ്യായയും തന്റെ നാലാമത്തെ ഗോൾ നേടി. വരുൺ കുമാറിന്റെയും സഞ്ജയ്‌യുടെയും ഓരോ ഗോളുകൾ കൂടി വന്നതോടെ സ്‌കോർ 16-0 എന്നായി.
സെപ്തംബർ 26ന് ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. അന്ന് ഇന്ത്യ സിംഗപ്പൂരിനെ ആകും നേരിടുക