ഹോക്കിയിൽ ഇന്ത്യക്ക് സ്വർണ്ണം!! ജപ്പാനെ ഫൈനലിൽ തകർത്തു

Newsroom

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഹോക്കി സംഘം സ്വർണ്ണം നേടി. ഇന്ന് നടന്ന ഫൈനലിൽ ജപ്പാനെ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്‌. 25ആം മിനുട്ടിൽ മൻപ്രീത് സിങിന്റെ ഗോളിലൂടെയാണ് ഇന്ത്യ ലീഡ് എടുത്തത്‌. 32ആം മിനുട്ടിൽ ക്യാപ്റ്റൻ ഹർമൻപ്രീത് ഒരു പെനാൾട്ടി കോർണറിൽ നിന്ന് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0.

ഹോക്കി 23 10 06 17 08 41 445

അധികം വൈകാതെ അമിത് രോഹിദാസിന്റെ ഷോട്ട് ഇന്ത്യക്ക് മൂന്നാം ഗോൾ നൽകി. അവസാന ക്വാർട്ടറിൽ ഒരു നല്ല ടേണിന് ശേഷം അഭിഷേക് നേടിയ ഗോളിൽ ഇന്ത്യ 4-0ന് മുന്നിൽ എത്തി. ഇത് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. അവസാന തനാക ജപ്പാനായി ഒരു ഗോൾ നേടിയത് ഇന്ത്യയുടെ ക്ലീൻ ഷീറ്റ് നഷ്ടപ്പെടുത്തി. അവസാന മിനുട്ട് ഗോളിലൂടെ ഹർമൻപ്രീത് അഞ്ചാം ഗോൾ നേടിയതോടെ വിജയം പൂർത്തിയായിം

ഇത് നാലാം തവണയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഹോക്കിയിൽ സ്വർണ്ണം നേടുന്നത്‌. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ 22ആം സ്വർണ്ണ മെഡലാണിത്. ഇന്ത്യയുടെ വനിതാ ഹോക്കി ടീം നാളെ വെങ്കല മെഡലിനായി പോരാടും.