ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് മറ്റൊരു മെഡല്‍ കൂടി വെടിവെച്ചിട്ട് ഇന്ത്യ. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ 23ാം മെഡല്‍ ഇന്ന് പിറന്നത്. ഹീന സിദ്ധുവാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. ഇതേ ഇനത്തില്‍ ഫൈനലില്‍ കടന്നുവെങ്കിലും മനു ഭാക്കറിനു മെഡലൊന്നും നേടാനായില്ല. മനു അഞ്ചാം സ്ഥാനത്താണ് മത്സരമവസാനിപ്പിച്ചത്.