ഏഷ്യന്‍ ഗെയിംസ് 2022ലെ പുരുഷ ബാഡ്മിന്റൺ ഡബിള്‍സ് ഫൈനലില്‍ വിജയം കുറിച്ച് സ്വര്‍ണ്ണ നേട്ടം കൊയ്ത് ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ദക്ഷിണ കൊറിയയുടെ ചോയി സോള്‍ഗ്യു – കിം വോന്‍ഹോ ജോഡിയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഫൈനലിലെ എതിരാളികള്‍.
ആദ്യ ഗെയിം 21-18ന് ഇന്ത്യന്‍ ജോഡിയാണ് സ്വന്തമാക്കിയത്. രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-7ന് ഇന്ത്യന്‍ കൂട്ടുകെട്ട് മുന്നിലായിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം തുടരെ പോയിന്റുകളുമായി കൊറിയന്‍ സഖ്യം തിരിച്ചുവരവ് മത്സരത്തിൽ നടത്തുന്നതാണ് കണ്ടത്.
ഒരു ഘട്ടത്തിൽ കൊറിയ ലീഡ് ഒന്നായി കുറച്ചുവെങ്കിലും ഇന്ത്യന്‍ കൂട്ടുകെട്ട് വീണ്ടും തങ്ങളുടെ ലീഡ് ഉയര്‍ത്ത് 5 പോയിന്റിന്റെ മേധാവിത്വത്തോടെ 17-12ന് മുന്നിട്ട് നിൽക്കുന്നത് ആണ് ആരാധകര്‍ കണ്ടത്. പിന്നീട് മത്സരത്തിൽ ഇന്ത്യ അഞ്ച് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി. അതിൽ ഒരു മാച്ച് പോയിന്റ് കൊറിയന്‍ താരങ്ങള്‍ രക്ഷിച്ചുവെങ്കിലും 21-16 ന് രണ്ടാം ഗെയിം നേടി ഇന്ത്യ സ്വര്‍ണ്ണ നേട്ടം കുറിച്ചു.
സ്കോര്‍ : 21-18, 21-16