ഇന്ത്യക്ക് ഒരു മെഡൽ കൂടെ നേടിക്കൊടുത്ത് അവിനാശ് സാബ്ലെ. ഇന്ന് നടന്ന 5000 മീറ്റർ റേസിൽ വെള്ളിയാണ് അവിനാശ് നേടിയത്. 1982ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ ഇവന്റിൽ ഒരു മെഡൽ നേടുന്നത്. 13.21.09 മിനുട്ടിൽ ആണ് സാബ്ലെ ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മറ്റൊരു താരം ഗുൽവീർ നാലാമത് ഫിനിഷ് ചെയ്തു.
നിലവിലെ ചാമ്പ്യനായിരുന്ന ബഹ്റൈൻ താരം ബാല്യു ഗെയിംസ് റെക്കോർഡുമായി സ്വർണ്ണം നേടി. 13.17.40 ആയിരുന്നു ബഹ്റൈൻ താരത്തിന്റെ സമയം. നേരത്തെ അവിനാശ് സാബ്ലെ 1000 മീറ്ററിലും ഇന്ത്യക്ക് സ്വർണ്ണം നേടിക്കൊടുത്തിരുന്നു. ഇന്ത്യക്ക് ഈ മെഡലോടെ 77 മെഡൽ ആയി. 16 സ്വർണ്ണം, 29 വെള്ളി, 32 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.