പാകിസ്താൻ താരം അർഷാദ് നദീം ജാവലിൻ ത്രോ ഫൈനലിൽ നിന്ന് പിന്മാറി

Newsroom

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ പാകിസ്താൻ താരം അർഷാദ് നദീം ഉണ്ടാകില്ല. ഫൈനലിന് ഒരു ദിവസം മുന്നോടിയായി പാകിസ്ഥാൻ താരം അർഷാദ് നദീം ഏഷ്യൻ ഗെയിംസിൽ നിന്ന് പിൻമാറിയതായി പ്രഖ്യാപിച്ചു ‌ പരിക്ക് ആണ് താരത്തിന് വിനയായത്. ഇന്ത്യയുടെ നീരജ് ചോപ്രയുനായി മത്സരിക്കുന്ന പാകിസ്ഥാൻ താരത്തിന്റെ അഭാവം കായിക പ്രേമികൾക്ക് നിരാശ നൽകും. ഒക്ടോബർ 4നാണ് ഫൈനൽ നടക്കേണ്ടത്.

അർഷാദ് നദീം 23 10 03 19 12 38 552

മുട്ടിനേറ്റ പരിക്കാണ് അർഷാദിന് തിരിച്ചടി. ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രക്ക് തന്നെയാണ് നാളെ മെഡൽ പ്രതീക്ഷ. എങ്കിലും നീരജ് ചോപ്രയും നദീമും തമ്മിലുള്ള മത്സരം എന്നും ആവേശകരമായിരുന്നു‌. ഇരുവരും ഉറ്റ സുഹൃത്തുക്കളും പരസ്പരം ബഹുമാനം സൂക്ഷിക്കുന്നവരും ആയത് കൊണ്ട് തന്നെ എപ്പോഴും ഇവർക്ക് ഇടയിൽ ആരോഗ്യപരമായ മത്സരമാണ് നടക്കാറ്.