Picsart 23 10 06 14 38 42 148

മെഡൽ നമ്പർ 90!! ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സെഞ്ച്വറിയിലേക്ക് അടുക്കുന്നു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. പുരുഷന്മാരുടെ റിക്കർവ് ടീം ഇന്ന് വെള്ളി സ്വന്തമാക്കി. ഇന്ന് ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയയോട് 1-5ന് തോറ്റതോടെയാണ് ഇന്ത്യക്ക് വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്നത്‌. അതനു ദാസ്, തുഷാർ ഷെൽക്കെ, ധീരജ് ബൊമ്മദേവര സഖ്യമാണ് ഇന്ത്യക്കായി മത്സരിച്ചത്. ഇവർ നേരത്തെ സെമിയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.

ഇന്ത്യയുടെ വനിതാ ടീം ഇതേ ഇനത്തിൽ ഇന്ന് വെങ്കലം നേടിയിരുന്നു. ഈ മെഡലോടെ ഇന്ത്യക്ക് 90 മെഡൽ ആയി. നൂറ് എന്ന മാന്ത്രിക സംഖ്യയിലേക്ക് ഇന്ത്യ അടുക്കുന്ന സൂചനകളാണിത് നൽകുന്നത്. ഇന്ത്യ ഇതുവരെ 21 സ്വർണ്ണവും 33 വെള്ളിയും 36 വെങ്കലവും നേടിയിട്ടുണ്ട്.

Exit mobile version