ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അവരുടെ എക്കാലത്തെയും മികച്ച റെക്കോർഡുമായി അവരുടെ ക്യാമ്പയിൻ അവസാനിപ്പിച്ചു. ഗുസ്തിയിലെയും ചെസ്സിലെയും മത്സരങ്ങൾ കൂടെ അവസാനിച്ചതോടെ 107 മെഡലുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് അവസാനിപ്പിച്ചത്. 28 സ്വർണ്ണവും 38 വെള്ളിയും 41 വെങ്കലവും ആണ് ഇന്ത്യ ആകെ നേടിയ മെഡലുകൾ.
ഇന്ന് കബഡിയിൽ രണ്ട് സ്വർണ്ണം നേടിയ ഇന്ത്യ ക്രിക്കറ്റിലും അമ്പെയ്ത്തിലും സ്വർണ്ണം കൊയ്തു. 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിന്റെ ഹസ്സൻ യസ്ദാനിയോട് 0-10 ന് തോറ്റ ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയ വെള്ളിയും നേടി.
ഇന്ത്യക്ക് ഇത് ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ്. 71 മെഡലുകൾ എന്ന മുൻ കാലം റെക്കോർഡിനെ ഇന്ത്യ ബഹുദൂരം പിറകിലാക്കി. അത്ലറ്റിക്സിൽ അടക്കം ഇന്ത്യ ഇത്തവണ അത്ഭുതങ്ങൾ കാണിച്ചു. ഇനി ഇന്ത്യയുടെ ശ്രദ്ധ 2024 പാരീസ് ഒളിമ്പിക്സിൽ ആകും