ഇന്ത്യയുടെ യുവ സ്ക്വാഷ് താരം അനാഹത് സിംഗ് ലോക ചാമ്പ്യൻഷിപ്പ് ഏഷ്യാ ക്വാളിഫയറിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. ജപ്പാന്റെ അകരി മിഡോറികാവയെ നേരിട്ടുള്ള ഗെയിമുകളിൽ അനായാസം തോൽപ്പിച്ചു. വെറും 19 മിനിറ്റിനുള്ളിൽ 11-1, 11-7, 11-5 എന്ന സ്കോറിനാണ് അനാഹത് വിജയിച്ചത്.