പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് ഫൈനലിന് യോഗ്യത നേടി. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെൽസ് ലോപസിനെ ആണ് വിനേഷ് ഫൊഗട്ട് തോൽപ്പിച്ചത്. ഈ വിജയത്തോടെ വിനേഷ് മെഡലും ഉറപ്പിച്ചു. ഇന്ത്യക്ക് ഇതോടെ പാരീസിലെ മെഡൽ എണ്ണം നാലാകും എന്ന് ഉറപ്പായി.
സെമി പോരാട്ടത്തിൽ പകുതി മത്സരം അവസാനിക്കുമ്പോൾ വിനേഷ് ഫൊഗട്ട് 1 പോയിന്റിന് മുന്നിൽ ആയിരുന്നു. ഇടവേളക്ക് ശേഷം ഫൊഗട്ടിന്റെ തകർപ്പൻ അറ്റാക്കാണ് കണ്ടത്. 5-0ലേക്ക് വിനേഷ് എത്തി. അവസാനം 5-0ന് ജയിച്ച് സ്വർണ്ണ മെഡൽ മാച്ചിന് വിനേഷ് യോഗ്യത നേടി.
നേരത്തെ ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു.
ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്.
തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.
ഇനി ഫൈനലും ജയിച്ച് സ്വർണ്ണം സ്വന്തമാക്കുക ആകും വിനേഷിന്റെ ലക്ഷ്യം. നാളെയാകുല ഫൈനൽ പോരാട്ടം നടക്കുക