പാരിസ് ഒളിമ്പിക്സ് വനിത ബാഡ്മിന്റൺ ഡബിള്‍സിൽ ഇന്ത്യയ്ക്ക് പരാജയം. ഗ്രൂപ്പ് സി മത്സരത്തിൽ ജപ്പാനോടാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെട്ടത്. 11-21, 12-21 എന്ന സ്കോറിനാണ് ഇന്ത്യയുടെ തനീഷ ക്രാസ്റ്റോ – അശ്വിനി പൊന്നപ്പ സഖ്യം പരാജയപ്പെട്ടത്.
നേരത്തെ ഗ്രൂപ്പ് സിയിൽ കൊറിയയോടും ഇവര്‍ നേരിട്ടുള്ള ഗെയിമുകളിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.