പാരീസ് പാരാലിമ്പിക്‌സിൽ സച്ചിൻ ഖിലാരിക്ക് വെള്ളി

Newsroom

20240904 155835
Download the Fanport app now!
Appstore Badge
Google Play Badge 1

2023ലെയും 2024ലെയും ലോക ചാമ്പ്യനായ സച്ചിൻ ഖിലാരി, പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F46 ഇനത്തിൽ വെള്ളി നേടി. 16.32 മീറ്റർ എറിഞ്ഞ അദ്ദേഹം ഈ വിഭാഗത്തിൽ കാനഡയുടെ ഗ്രെഗ് സ്റ്റുവർട്ടിന് പിന്നിൽ ആണ് ഫിനിഷ് ചെയ്തത്.

20240904 155842

ഇന്ത്യയുടെ മറ്റു താരങ്ങളായ മൊഹമ്മദ് യാസർ, രോഹിത് കുമാർ എന്നിവർ യഥാക്രമം 14.21 മീറ്ററും 14.10 മീറ്ററും എറിഞ്ഞ് 8, 9 സ്ഥാനങ്ങളിൽ എത്തി. ആറ് നിയമപരമായ ത്രോകൾ ഉൾപ്പെടെ ഇവൻ്റിലുടനീളം ഖിലാരിയുടെ സ്ഥിരതയാർന്ന പ്രകടനം അദ്ദേഹത്തിൻ്റെ പോഡിയം ഫിനിഷിംഗ് ഉറപ്പാക്കി.

ഈ വെള്ളി മെഡൽ 2024 പാരാ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ 11ആം മെഡൽ ആണ്.