ഇന്ത്യയുടെ വെറ്ററൻ ഗോൾകീപ്പറായ പിആർ ശ്രീജേഷ് ഈ ഒളിമ്പിക്സോടെ ഹോക്കിയിൽ നിന്ന് വിരമിക്കും എന്ന് പ്രഖ്യാപിച്ചു. ജൂലൈ 26ന് ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്‌സിന് ശേഷം അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ് എന്ന് ശ്രീജേഷ് ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
മലയാളി ആയ ശ്രീജേഷിന് ഈ ഒളിമ്പിക്സ് തൻ്റെ നാലാമത്തെ ഒളിമ്പിക്‌സിൽ ആയിരിക്കും. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഒപ്പം വെങ്കല മെഡൽ നേടാൻ ശ്രീജേഷിനായിരുന്നു. 2006ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഇന്ത്യൻ ഇതിഹാസം ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.
ഇന്ത്യയെ ആദ്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്കും ഒരു ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിലേക്കും ക്യാപ്റ്റൻ ആയി നയിക്കാൻ ശ്രീജേഷിന് ആയിരുന്നു. ഒളിമ്പിക്‌സിലും ഇന്ത്യൻ
ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്.
ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലൂടെയുള്ള തംറ്റെ തുടക്കം മുതൽ ഇതുവരെയുള്ള കരിയറിനെ കുറിച്ചുള്ള ഓർമ്മകൾ ശ്രീജേഷ് പങ്കുവെച്ചു.
“ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു, എൻ്റെ കുടുംബം, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവരിൽ നിന്നുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിൻ്റെ അവസാനവും തുടക്കവുമാണ്.” ശ്രീജേഷ് കുറിച്ചു.