ഒളിമ്പിക്സ് ഫുട്ബോളിൽ സ്പെയിൻ പുരുഷ ടീം സെമി ഫൈനലിൽ. ഇന്ന് ഐവറി കോസ്റ്റിനെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു സ്പെയിന്റെ വിജയം. മത്സരം 90ആം മിനുട്ടിൽ എത്തുമ്പോൾ 2-1 എന്ന സ്കോറിന് ഐവറി കോസ്റ്റ് മുന്നിൽ ആയിരുന്നു. അപ്പോൾ സബ്ബായി എത്തിയ റാഫാ മിർ ആണ് കളി മാറ്റിയത്.
92ആം മിനുട്ടിൽ സമനില നേടിക്കൊടുത്ത മിർ എക്സ്ട്രാ ടൈമിൽ രണ്ടു ഗോളുകൾ കൂടെ നേടി ഹാട്രിക്ക് പൂർത്തിയാക്കി. ഒരു പെനാൾട്ടിയിലൂടെ ഒയർസബാലും സ്പെയിനായി എക്സ്ട്രാ ടൈമിൽ ഗോൾ നേടി. ഒൽമോയും സ്പെയിനായി ഇന്ന് ഗോൾ നേടി. ഐവറി കോസ്റ്റിനായി എറിക് ബയിയും ഗ്രെഡലുമാണ് ഗോൾ നേടിയത്. ജപ്പാനും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സ്പെയിൻ സെമിയിൽ നേരിടുക.