പാരീസ് ഒളിമ്പിക്സിന് തുടക്കം, ഇന്ത്യൻ പതായകയേന്തി സിന്ധുവും ശരത് കമാലും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് ഒളിമ്പിക്സിന് ഔദ്യോഗിക തുടക്കം. പാരീസിലെ സീൻ നദിയിൽ ശനിയാഴ്ച നടന്ന പാരീസ് 2024 ഒളിമ്പിക്‌സിൻ്റെ പരേഡ് ഓഫ് നേഷൻസിൽ ഇന്ത്യൻ സംഘവും മിന്നി തിളങ്ങി. വെറ്ററൻ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലും ബാഡ്മിൻ്റൺ താരം പിവി സിന്ധുവും ആണ് പരേഡിൽ ഇന്ത്യ പതാകയേന്തിയത്.

പാരീസ് Olympics

ഇന്ത്യൻ പുരുഷന്മാർ കുർത്ത ബുണ്ടി സെറ്റ് ധരിച്ചപ്പോൾ സ്ത്രീകൾ ഇന്ത്യയുടെ ത്രിവർണ്ണ പതാകയെ പ്രതിഫലിപ്പിക്കുന്ന സാരി ധരിച്ചു. പതിവ് രീതി മാറ്റിയ ഉദ്ഘാടന ചടങ്ങാണ് പാരീസിൽ നടക്കുന്നത്. താരങ്ങൾ മാർച്ച് ചെയ്യുന്നതിന് പകരം സീൻ നദിയിലൂടെ ബോട്ടുകളിലാണ് ഒർശൊ രാജ്യത്തിന്റെ കായിക താരങ്ങൾ കടന്നു പോകുന്നത്‌.

ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് തലസ്ഥാനത്തിൻ്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന സീൻ നദിയിൽ ആണ് ഉദ്ഘാടന പരിപാടികൾ മുഴുവൻ നടന്നത്. ഒളിമ്പിക്‌സിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സ്റ്റേഡിയത്തിനുള്ളിൽ അല്ലാതെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

പാരീസ് ഗെയിംസിൽ 16 കായിക ഇനങ്ങളിl 69 മെഡൽ ഇനങ്ങളിലായി 70 പുരുഷന്മാരും 47 സ്ത്രീകളും ഉൾപ്പെടെ 117 അത്‌ലറ്റുകളെ ഇന്ത്യ അയച്ചിട്ടുണ്ട്.