കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഇന്ത്യൻ ലോങ്ജംപ് താരം മുരളി ശ്രീശങ്കർ പാരീസ് ഒളിമ്പിക്‌സിൽ മിന്ന് പിന്മാറി. പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നതിനെ തുടർന്നാണ് അദ്ദേഹം ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത്. 2024 സീസൺ പൂർണ്ണമായു മലയാളി താരത്തിന് നഷ്ടമാകും.
ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളി മെഡൽ ജേതാവ് ആയിരുന്നു ശ്രീശങ്കർ, 2023ലെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി 8.37 മീറ്റർ ചാടി പാരീസ് ഒളിമ്പിക്‌സിനുള്ള ബർത്ത് അദ്ദേഹം ഉറപ്പിച്ചിരുന്നു.
ഏപ്രിൽ 27, മെയ് 10 തീയതികളിൽ ഷാങ്ഹായ്/സുഷൗ, ദോഹ എന്നിവിടങ്ങളിൽ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഇരിക്കെ ആണ് ഈ തിരിച്ചടി മുരളീ ശങ്കർ നേരിടുന്നത്.