പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ ആദ്യ മെഡൽ ഉറപ്പിച്ചു. ആവേശകരമായ ഫൈനലിൽ 221.7 പോയിന്റുകൾ നേടിയാണ് മുൻ ലോക ഒന്നാം നമ്പർ മൂന്നാമത് ഫിനിഷ് ചെയ്തത്.

3 കൊല്ലം മുമ്പ് ടോക്കിയോ ഒളിമ്പിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയിൽ 12 മത് ആവുക ആയിരുന്നു. ഇന്ന് 243 പോയിന്റ് നേടിയ കൊറിയയുടെ ഒ യെ ജിൻ ഒന്നാമതും 241 പോയിബ്റ്റ് നേടിയ കൊറിയയുടെ തന്നെ കിം യെജി രണ്ടാമതും ഫിനിഷ് ചെയ്തു.