പുരുഷ ഫുട്‌ബോളിൽ(അണ്ടർ 23 ടൂർണമെന്റ്) നിന്നു വ്യത്യസ്തമായി വനിതാ ഫുട്‌ബോളിൽ ലോകകപ്പ് പോലെ പ്രധാനപ്പെട്ട ടൂർണമെന്റ് ആയി ആണ് ഒളിമ്പിക്സ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ വളരെ വാശിയേറിയ പോരാട്ടങ്ങൾ ആണ് ഇവിടെ കാണാൻ ആവുക. അതിനിടെയിൽ ആണ് പാരീസ് ഒളിമ്പിക്സിൽ വിവാദം ആയി ചാര പ്രവർത്തന ആരോപണം കനേഡിയൻ വനിതാ ഫുട്‌ബോൾ ടീമിന് മേൽ വീഴുന്നത്. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ടീമിനെ 2-1 നു 2020 ലെ സ്വർണ മെഡൽ ജേതാക്കൾ ആയ കാനഡ പരാജയപ്പെടുത്തിയ ശേഷമാണ് ഈ ആരോപണം ഉണ്ടാവുന്നത്. 2012, 2016 ലും വെങ്കല മെഡൽ നേടിയ കാനഡ ടോക്കിയോയിൽ സ്വർണം നേടി ചരിത്രം എഴുതിയിരുന്നു.
എന്നാൽ ഇത്തവണ മത്സരത്തിന് മുമ്പ് കാനഡ ന്യൂസിലാൻഡ് ടീമിന്റെ പരിശീലനത്തിന് ഇടയിൽ ഡ്രോൺ ഉപയോഗിച്ച് ചാരപ്രവർത്തനം നടത്തിയെന്നാണ് ആരോപണം ഉയർന്നത്. തുടർന്ന് ഈ ആരോപണം അന്വേഷിച്ച ഫിഫ ഇത് സത്യം ആണെന്ന് കണ്ടെത്തി. നേരത്തെയും ഇവർ ഇത് 3 ഉപയോഗിച്ച് കാണാം എന്ന ആരോപണവും പിറകെയുണ്ടായി. ഇതിനു പിന്നാലെ ഫിഫ കനേഡിയൻ ടീമിന്റെ 6 പോയിന്റ് കുറച്ചു കൊണ്ടു പിഴ ഇടുകയും അതിനു ഒപ്പം ഏതാണ്ട് 2 കോടി ഇന്ത്യൻ രൂപ പിഴ വിധിക്കുകയും ചെയ്യുക ആയിരുന്നു. ഇതിന് പുറമെ ഫിഫ ചാരപ്രവർത്തനം നടത്തിയ കനേഡിയൻ മുഖ്യ പരിശീലക ബെവ് പ്രീറ്റ്സ്മാൻ സഹപരിശീലകർ ആയ ജാസ്മിൻ മാണ്ടർ, ജോയി ലോമ്പാർഡി എന്നിവരെ 1 വർഷത്തേക്ക് ഫുട്‌ബോളും ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിന്നു വിലക്കുകയും ചെയ്തു. നിലവിൽ ഈ കാര്യങ്ങളെ പറ്റി ഇപ്പോൾ ആണ് അറിയുന്നത് എന്ന നിലപാട് ആണ് കനേഡിയൻ ഫുട്‌ബോൾ അസോസിയേഷൻ എടുത്തത്. പാരീസ് ഒളിമ്പിക്സിൽ ഉയർന്ന ഏറ്റവും വലിയ വിവാദം ആണ് ഇത്. ഗ്രൂപ്പ് എയിൽ 2 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ -3 പോയിന്റ് ആണ് ഇപ്പോൾ കാനഡക്ക് ഉള്ളത്.