കാനഡയ്ക്ക് മുന്നിൽ ബ്രസീൽ വീണു

Newsroom

ഒളിമ്പിക്സിൽ ഒരിക്കൽ കൂടെ മെഡൽ ഇല്ലാതെ ബ്രസീൽ വനിതാ ടീം മടങ്ങുന്നു. ഇന്ന് ക്വാർട്ടറിൽ കാനഡയെ നേരിട്ട ബ്രസീൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിലാണ് പരാജയപ്പെട്ടത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾരഹിതമായുരുന്ന മത്സരം അവസാനം പെനാൾട്ടിയിലാണ് കാനഡ വിജയിച്ചത്. അവസാന രണ്ടു പെനാൾട്ടികൾ തടഞ്ഞ് ലബെ ആണ് കാനഡയുടെ ഹീറോ ആയത്.

കഴിഞ്ഞ ഒളിമ്പിക്സിൽ കാനഡോടെ തോറ്റായിരുന്നു ബ്രസീലിന് വെങ്കല മെഡൽ നഷ്ടമായത്. ഇനി അമേരിക്കയും ഹോളണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും കാനഡ സെമിയിൽ നേരിടുക.