ഒളിമ്പിക്സ് വനിതാ ഫുട്ബോളിൽ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയ സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടണെ ആണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയം. എല്ലൻ വൈറ്റ് ബ്രിട്ടണ് വേണ്ടി ഹാട്രിക്ക് നേടിയപ്പോൾ സാം കെർ ഓസ്ട്രേലിയക്ക് ആയി ഇരട്ട ഗോളുകൾ നേടി.
89ആം മിനുട്ടിൽ 2-1ന് മുന്നിട്ട് നിൽക്കുകയായിരുന്ന ബ്രിട്ടണിൽ നിന്ന് വിജയം തട്ടിയെടുത്തത് 90ആം മിനുട്ടിലെ കെറിന്റെ സമനില ഗോളായിരുന്നു. എക്സ്ട്രാ ടൈമിൽ ബ്രിട്ടൺ പിറകോട്ട് പോയി. ഫൗളറും കെറും ഗോൾ നേടിയതോടെ 106ആം മിനുട്ടിൽ ഓസ്ട്രേലിയ 4-2ന് മുന്നിൽ എത്തി. 115ആം മിനുട്ടിൽ ആയിരുന്നു വൈറ്റിന്റെ ഹാട്രിക് ഗോൾ. പക്ഷെ അതിൽ ബ്രിട്ടൺ പോരാട്ടം അവസാനിച്ചു. സ്വീഡനെ ആകും ഓസ്ട്രേലിയ സെമി ഫൈനലിൽ നേരിടുക.