പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ കൈയെത്തും ദൂരത്തിൽ നഷ്ടം. അർജുൻ ബാബുറ്റ ഷൂട്ടിങിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 10 മീറ്റർ എയർ റൈഫിൾ പുരുഷന്മാരുടെ പോരാട്ടത്തിൽ ആണ് അർജുൻ നാലാം സ്ഥാനം നേടിയത്. 208.4 പോയിന്റാണ് അർജുൻ ആകെ നേടിയത്. തുടക്കത്തിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന അർജുൻ അവസാന റൗണ്ടുകളിൽ മികവ് തുടരാൻ പ്രയാസപ്പെടുക ആയിരുന്നു.

25കാരനായ അർജുൻ ബബുത ചണ്ഡിഗഡ് സ്വദേശിയാണ്. 2022ൽ ISSF ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ വ്യക്തിഗത ഇവന്റിലും ടീം ഇവന്റിലും അർജുൻ സ്വർണ്ണം നേടിയിരുന്നു. 2024 കൈറോയിൽ വെള്ളിയും നേടി.