അമൻ സെമിയിൽ വീണു, ഇനി വെങ്കലത്തിനായി മത്സരിക്കാം

Newsroom

ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമി ഫൈനലിൽ പരാജയപ്പെട്ടു. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായ ജപ്പാൻ താരം ഹിഗുചി ആണ് സെഹ്റാവത്തിനെ തോൽപ്പിച്ചത്. 10-0 എന്ന സ്കോറിൽ ആണ് വിജയം. നാളെ ഇനി വെങ്കല മാച്ചിൽ അമൻ മത്സരിക്കും.

അമൻ 24 08 08 16 02 27 714

നേരത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ പരാജയപ്പെടുത്തിയത്. ആ മത്സരം 11-0ന് ലീഡ് എടുത്ത് അമൻ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ വിജയിച്ചാണ് അമൻ സെമി ഉറപ്പിച്ചത്.

ഇന്ന് ആദ്യം നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന്റെ ഉജ്ജ്വല വിജയവും അമൻ സെഹ്‌രാവത് നേടി.