ആദ്യ ദിനം തിളങ്ങി ഫൗദ് മിർസയും ‘മിക്കി’യും

ഇന്ത്യക്ക് ആയി ചരിത്രത്തിൽ ആദ്യമായി ഇക്വസ്ട്രിയനിൽ മത്സരിക്കാൻ ഇറങ്ങിയ ഫൗദ് മിർസയും അദ്ദേഹത്തിന്റെ സെഗ്‌നർ മെഡികോട്ട് കുതിര ‘മിക്കി’യും മികച്ച പ്രകടനം ആണ് ആദ്യ ദിനം കാഴ്ച വച്ചത്. ആദ്യ സെക്ഷനിൽ ആറാമത് ആയി അവർ.

തുടർന്ന് രണ്ടാം സെക്ഷന് ശേഷം ആദ്യ ദിനം കഴിയുമ്പോൾ 28 പെനാൽട്ടികൾ(പെനാൽട്ടി കുറയുമ്പോൾ റാങ്കിങ് കൂടും) ലഭിച്ച മിർസയും മിക്കിയും ഏഴാം സ്ഥാനത്ത് ആണ്. രണ്ടു പതിറ്റാണ്ട് ആയി ഒളിമ്പിക്‌സിൽ ഉള്ള ഈ കുതിര അഭ്യാസപ്രകടനത്തിൽ ഇത് ആദ്യമായാണ് ഇന്ത്യ യോഗ്യത നേടുന്നത്. 7 തലമുറകൾക്ക് മുമ്പ് ഇന്ത്യയിൽ എത്തിയ ഇറാനിയൻ പൂർവികരുടെ പുതിയ തലമുറയിലുള്ള മിർസയും കുടുബവും കുതിര വ്യവസായത്തിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ആണ്.