നീന്തലിൽ ഇരട്ട സ്വർണവുമായി മലയാളി താരം സാജൻ പ്രകാശ്

- Advertisement -

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം സാജന്‍ പ്രകാശിന് റെക്കോഡോടെ ഇരട്ടസ്വര്‍ണം. 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 100 മീറ്റർ ബട്ടര്‍ഫ്‌ളൈയിലുമാണ് സാജന്‍ സ്വര്‍ണം സ്വന്തമാക്കിയത്.

ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 200 മീറ്റര്‍ മിഡ്ലെയിലും റെക്കോഡോടെ താരം സ്വര്‍ണം നേടിയിരുന്നു. നാലു ഇനങ്ങളിലും സ്വർണം സ്വന്തമാക്കുകയും ചരിത്രം തിരുത്തിയെഴുതുകയും ചെയ്തിരിക്കുകയാണ് മലയാളി താരം സാജൻ പ്രകാശ്.

400 മീറ്ററിലെ റെക്കോഡുകാരനായിരുന്ന സൗരഭ് വെകാറിനൊപ്പമാണ് സാജൻ മത്സരിച്ചത്. 2014ല്‍ സൗരഭ് സ്ഥാപിച്ച 3:56:17 മിനിറ്റ് എന്ന റെക്കോർഡ് 3:54: 93 ആക്കി തിരുത്തി സാജൻ റെക്കോർഡ് സ്വന്തം പേരിലാക്കി. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 53:83 എന്ന സ്വന്തം റെക്കോഡ് 53:46 ആക്കി മാറ്റാനും മലയാളി താരത്തിന് സാധിച്ചു.

Advertisement