അര്‍ജന്റീനയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന മൂന്നാം സ്ഥാന മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ 47ാം മിനുട്ടിലാണ് ജെറോണ്‍ ഹെര്‍ട്സ്ബര്‍ഗര്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടിയത്.

3rd/4th place The Netherlands – Argentina
Photo: Robbert Kemperman.
COPYRIGHT WORLDSPORTPICS FRANK UIJLENBROEK
മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങുവാന്‍ ആറ് മിനുട്ട് ശേഷിക്കെ മിര്‍ക്കോ പ്രൂയിജ്സര്‍ നെതര്‍ലാണ്ട്സിന്റെ രണ്ടാം ഗോള്‍ നേടി. 2-0 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
