ഓസ്ട്രേലിയയോട് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മുഴുവന്‍ സമയത്ത് 1-1 എന്ന സ്കോറിനു ഇരു ടീമുകളും മുന്നില്‍ നിന്നപ്പോള്‍ ഷൂട്ടൗട്ടില്‍ ഇന്ത്യ രണ്ട് അവസരം നഷ്ടമാക്കിയതോടെ മത്സരം 1-3നു ഇന്ത്യയ്ക്ക് അടിയറവു പറയേണ്ടി വന്നു. ഇന്ത്യയ്ക്കായി സര്‍ദാര സിംഗും ഹര്‍മ്മന്‍പ്രീത് സിംഗും ലളിത് ഉപാദ്ധ്യായും നടത്തിയ ശ്രമങ്ങളാണ് പരാജയപ്പെട്ടത്. മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്കായി ഷൂട്ടൗട്ട് ലക്ഷ്യത്തിലെത്തിച്ച ഏക താരം. അതേ സമയം ഓസ്ട്രേലിയയ്ക്കായി അരണ്‍ സലേവസ്കി, ഡാനിയേല്‍ ബീല്‍, എഡ്വേര്‍ഡ് ജെറിമി എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ സ്വാന്‍ മാത്യൂ, ക്രെയിഗ് ടോം എന്നിവര്‍ അവസരം നഷ്ടപ്പെടുത്തി.
24ാം മിനുട്ടില്‍ ഓസ്ട്രേലിയയെ ബ്ലേക്ക് ഗോവേര്‍സ് മുന്നിലെത്തിച്ചപ്പോള്‍ ഇന്ത്യയുടെ സമനില ഗോള്‍ വിവേക് സാഗര്‍ പ്രസാദ് 42ാം മിനുട്ടില്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ 1-0 എന്ന സ്കോറിനു ഓസ്ട്രേലിയയായിരുന്നു മുന്നില്‍.
2016 ചാമ്പ്യന്‍സ് ട്രോഫി പതിപ്പിലും സമാനമായ സ്കോറിനാണ് ഇന്ത്യ ഓസ്ട്രേലിയയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial