ഇറ്റലിയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട് എന്ന് ഇബ്രാഹിമോവിച്

Newsroom

അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചാൽ എന്ത് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല എന്ന് സ്വീഡിഷ് സ്ട്രൈക്കർ സ്ലാട്ടാൻ ഇബ്രാഹിമോവിച്. എൽ എ ഗാലക്സിയുമായി കരാർ സ്ലാട്ടാൻ പുതുക്കില്ല എന്നാണ് സൂചനകൾ. അവസാന രണ്ടു വർഷമായി ഗാലക്സിക്കു വേണ്ടിയാണ് സ്ലാട്ടൻ കളിക്കുന്നത്. കരാർ പുതുക്കിയില്ല എ‌ങ്കിൽ ഇബ്ര ജനുവരിയോടെ ഫ്രീ ഏജന്റാകും.

താൻ അമേരിക്കയിൽ തുടരണമെങ്കിലും വേറെ എവിടെയെങ്കിലും പോകണമെങ്കിലും തനിക്ക് വെല്ലുവിളി ആയി തോന്നുന്ന കാര്യങ്ങൾ ഉണ്ടാകണമെന്ന് ഇബ്ര പറഞ്ഞു. ഇറ്റലിയാണ് തന്റെ രണ്ടാം വീടെന്നും അവിടേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ട് എന്നും സ്ലാട്ടാൻ പറഞ്ഞു. നാപോളി തനിക്ക് ഇഷ്ടപ്പെട്ട ക്ലബാണെന്നും അവരെ കിരീടം നേടാൻ സഹായിക്കണമെന്നുണ്ടെന്നുൻ സ്ലാട്ടാൻ പറഞ്ഞു. ഇപ്പോഴും ഇറ്റലിയിൽ പോയാൽ 20 ഗോളുകൾ നേടാനുള്ള കഴിവ് തനിക്ക് ഉണ്ടെന്നും സ്ലാട്ടാൻ പറഞ്ഞു.