മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരം ജോഷ്വ സിർക്സിക്ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഈ പരിക്ക് കാരണം ലിയോണിനെതിരായ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദം, അതുപോലെ പ്രീമിയർ ലീഗിലെ അവസാന ആറ് മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകും. അദ്ദേഹത്തിന്റെ അഭാവത്തിൽ റാസ്മസ് ഹോയ്‌ലൂണ്ട് യുണൈറ്റഡിൻ്റെ ആക്രമണത്തിന് നേതൃത്വം നൽകും.
ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു സിർക്സിക്ക് പരിക്കേറ്റത്.