ബാഴ്സലോണ ഇതിഹാസതാരം സാവി പരിശീലകനായി ഖത്തറിൽ തുടരില്ല. ഈ സീസൺ അവസാനത്തോടെ അദ്ദേഹം അൽ സാദിന്റെ പരിശീലക സ്ഥാനം ഒഴിയും. അവസാന രണ്ടു വർഷമായി അൽ സാദിന്റെ പരിശീലകനായിരുന്ന സാവി ഇനി ക്ലബിൽ കരാർ പുതുക്കില്ല എന്ന് അറിയിച്ചു. സ്പെയിനിലേക്ക് മടങ്ങി വരാൻ ആണ് സാവി ആലോചിക്കുന്നത്. ബാഴ്സലോണയുടെ പരിശീലക സ്ഥാനമാണ് സാവിയുടെ അടിസ്ഥാന ലക്ഷ്യം.
ഖത്തർ ക്ലബായ അൽ സാദിൽ മികച്ച പ്രകടനം നടത്താൻ സാവിക്ക് ആയിരുന്നു. രണ്ട് വർഷം കൊണ്ട് ആറു കിരീടങ്ങൾ സാവിൽ ഖത്തറിൽ പരിശീലകനായി നേടി. ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ്, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തി. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന ആറു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങൾ സാവി നേടിയിരുന്നു.