“പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല” – സാവി

Newsroom

പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് സാവി. ബാഴ്‌സലോണയിലാണ് ഇപ്പോൾ എന്റെ പൂർണ്ണ ശ്രദ്ധ എന്ന് സാവി പറഞ്ഞു. ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ബാഴ്‌സലോണയുടെ യൂറോപ്പ ലീഗ് രണ്ടാം പാദ മത്സരത്തിനു മുമ്പ് സംസാരിക്കുകയായിരുന്നു സാവി.

Picsart 23 02 23 17 21 22 352

പ്രീമിയർ ലീഗിൽ മാനേജ് ചെയ്യാനുള്ള സാധ്യത താൻ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ബാഴ്‌സലോണയിലെ തന്റെ റോളിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും സാവി പറഞ്ഞു. ബാഴ്സലോണ പരിശീലക സ്ഥാനം തന്നെ എന്നിൽ വളരെ നേരത്തെയാണ് വന്നത് എന്ന് സാവി പറഞ്ഞു.

മുൻ മിഡ്ഫീൽഡർ ബാഴ്‌സലോണയുടെ മാനേജർ ആയി ഇപ്പോൾ മികച്ച പ്രകടനം നടത്തുകയാണ്. ലാലിഗയിൽ ഇപ്പോൾ റയലിനേക്കാൾ ബഹുദൂരം മുന്നിൽ ഉള്ള ബാഴ്സലോണ യൂറോപ്പയിലും മുന്നേറാം എന്ന പ്രതീക്ഷയിലാണ്‌‌.