Picsart 24 03 29 13 44 06 525

ദിമിയെ നിലനിർത്താൻ ആകുന്നത് എല്ലാം കേരള ബ്ലാസ്റ്റേഴ്സ് ചെയ്യും എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിസ് ദിയമന്റകോസ് ക്ലബ് വിടും എന്നുള്ള ചർച്ചകളിൽ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ദിമി വേറെ ക്ലബിൽ കരാർ ഒപ്പുവെച്ചു എന്നുള്ള വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നു പറഞ്ഞ ഇവാൻ ദിമിയെ നിലനിർത്താൻ ആയി ക്ലബ് ആവുന്നത് എല്ലാം ചെയ്യും എന്നും പറഞ്ഞു.

ദിമി മികച്ച പ്രൊഫഷണൽ ആണ്. അദ്ദേഹത്തിന് ഇപ്പോഴും ഈ ക്ലബിൽ കരാർ ഉണ്ട്. അദ്ദേഹത്തിന്റെ പൂർണ്ണ ശ്രദ്ധ ക്ലബിൽ തന്നെയാണ്. ദിമിയെ പോലെ വലിയ താരങ്ങൾക്ക് വേണ്ടി ഐ എസ് എല്ലിലെ വലിയ ക്ലബുകൾ വരുന്നത് സാധാരണ ആണെന്ന് ഇവാൻ പറഞ്ഞു.

ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. മുമ്പ് ഞങ്ങൾക്ക് ആയി തിളങ്ങിയ ആല്വാരസിനെയും പെരേര ഡിയസിനെയും ഐ എസ് എല്ലിലെ ചില ക്ലബുകൾ വലിയ ഓഫറുകൾ നൽകി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഉള്ള വിദേശ താരങ്ങൾക്ക് ആയും ആ ഓഫറുകൾ വരാം. അവർ ചിലപ്പോൾ അത് സ്വീകരിക്കാം. അതെല്ലാം ഫുട്ബോളിൽ സ്വാഭാവികമാണ്. ഇവാൻ പറഞ്ഞു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ദിമി ഇവിടെ തുടരണം എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കും. കോച്ച് ഉറപ്പു പറഞ്ഞു

Exit mobile version